പ്രേമന്‍ ഇല്ലത്ത്
പെരിയാര്‍ വസന്തംഞങ്ങള് ഉഷ്ണമേഘല നിവാസികള്‍ (പ്രവാസി എന്ന് ക്ലീഷേ ),ഇപ്പോള്‍ മുല്ലപ്പൂ മണമുള്ള
അറബി കഥകളുടെ പ്രഭാ വലയത്തിലാണ്. അതിര്തികള്ക് അപ്പുറത്ത് നിന്ന് വീശുന്ന
കാറ്റിനു മുല്ലപ്പൂവിന്റെ ഉന്മാദ ഗന്ധം. അവിടെ നഗരങ്ങളില്‍ ,തെരുവുകളില്‍ എല്ലാം
മുല്ലകള്‍ നൃത്തം ചെയ്യുന്നു. നാണം കുണുങ്ങിയായ അതിന്റെ അമ്മചെടികളില്‍ നിന്നും
വിടുതല്‍ നേടിയിരിക്കുന്നു. അതിന്റെ ദലങ്ങല്ക് കൊട്ടാരങ്ങളെ പ്രകമ്പനം
കൊള്ളിക്കാന്‍
കഴിയുമെന്ന് ലോകത്തിനു നേരറിവുകള്‍ പകര്‍ന്നു കിട്ടിയിരിക്കുന്നു.
മരുഭുമിയുടെ വരണ്ട മണ്ണില്‍ മലയാളത്തിന്റെ മാദക ദളങ്ങള്‍ ചരിത്രം
രചിക്കുന്ന വിസ്മയത്തില്‍ മതിമയങ്ങി നിന്ന ഞങ്ങള്‍ മുല്ലപ്പെരിയാറിലേക്ക്
അവ പറന്നെത്തിയത് കണ്ടു കോരിത്തരിച്ചു.
ഇനിയെന്തൊക്കെ സംഭവിക്കും!
സാമ്രാജ്യങ്ങള്‍ പുഷ്പം പോലെ തകര്‍ത്തെറിഞ്ഞ മുല്ലകള്ക് പൊളിഞ്ഞു വീഴാറായ
ഒരു അണക്കെട്ട് തകര്‍ത്തെറിഞ്ഞു പുതിയത് ഉയര്‍ത്താന്‍ എത്ര നേരം വേണം!
ജനലക്ഷങ്ങളുടെ സമരാവേശം അറേബ്യന്‍ വസന്തത്തിനും ഒരു പടി മുന്നിലുമാണ്.
മുല്ലയുടെ തണ്ടുകളില്‍ അണി ചേരാന്‍ " എ" മുതല്‍ "സെഡ്" വരെയുള്ള പാര്‍ടി
അണികളും നേതാകളും , സാക്ഷാല്‍
മുല്ലമാരും,പിതാക്കന്മാരും,നാ
മെയ്യും മറന്നു മുന്നിലുണ്ട്.
വിപ്ലവത്തിനുള്ള എല്ലാ സാഹചര്യങ്ങളും റെഡി.
വിപ്ലവങ്ങളില്‍ പൂക്കളുടെ സാന്നിധ്യം ചരിത്രത്തിലാദ്യമായി
സന്നിവേശിപ്പിച്ചത് മറ്റാരുമല്ല.
വിപ്ലവത്തിന്റെ പിതാമഹന്‍ സാക്ഷാല്‍ മാവോ തന്നെ.
"ഒരു നൂറു പൂക്കള്‍ വിരിയട്ടെ
ഒരായിരം ആശയങ്ങള്‍ ഉണരട്ടെ"
അപ്പോള്‍ ഒന്നും പുതിയതല്ല. എല്ലാം മുന്‍പേ പോയവര്‍ പറഞ്ഞു വെച്ചിട്ടുണ്ട്.
അങ്ങനെ മുല്ലപ്പെരിയാര്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ താഴ്വാരമായി മാറിയിരിക്കുന്നു.
ജന്മ നാടിന്റെ ഉണര്തെഴുന്നെല്പില്‍ ഞങ്ങള്‍ അഭിമാന പുളകിതരായി.
വിദൂരതയില്‍ അറബിക്കടലിനു ഇപ്പുറത്ത് നിന്നും മനസ്സ് കൊണ്ട് ഞങ്ങള്‍
മുല്ലപ്പെരിയാറിലെ നിറ സാന്നിധ്യമായി.
എന്നാല്‍ ഇവിടെ സമര പരിസ്സരങ്ങള്‍ അതി വ്യത്യസ്തം ആയിരുന്നു.
വിപ്ലവത്തിന്റെ തീ ജ്വാല ആര്‍കെതിരെ എന്ന മൌലികമായ അവ്യക്തത
മുല്ലപ്പെര്യാറിനെ അതിലെ ജലം പോലെ ആഴത്തില്‍ തളം കെട്ടി നില്കുന്നു.
അണക്കെട്ടിന്റെ താല്‍കാലിക കാസ്ടോട്യന്‍ മുഖ്യ മന്ത്രി പറയുന്നു
പ്രതിഷേധം തമിള്‍ നാടിനോ ,അവിടത്തെ ജനത്തിനോ, മറ്റാര്കെങ്കിലും എതിരല്ല.
സമര മുന്നേറ്റത്തിനു ഒപ്പം കൂടിയ മന്ത്രിമാര്‍ പ്രഖ്യാപിക്കുന്നു ഇത്
അന്തിമ വിപ്ലവമാണ്. എന്നാല്‍ ഇത് കേന്ദ്ര സംസ്ഥാന സര്കാരുകള്ക് എതിരല്ല.
എന്തിനു, ഇതൊരു സമരം പോലും അല്ല.....
പോളിറ്റ് ബ്യൂറോ അതിന്റെ സ്വത സിദ്ധമായ ബൌദ്ധികതയുടെ പ്രകാശം
പരത്തുന്ന നിലപാടും വെളിപ്പെടുത്തി.
"തമിള്‍ നാട് തമിള്‍നാടിന്റെതെന്നും,കേരളം കേരള്തിന്റെതെന്നും പറയുന്ന
ജല രേഖകള്‍ പരസ്പരം അന്ഗീകരികാനുള്ള സാസ്കാരിക സമന്വയം
ഉണര്‍ന്നു വരേണ്ടതുണ്ട്. "
ഏറ്റു മുട്ടാന്‍ ഒരു എതിരാളിയില്ലാതെ മുല്ലപ്പെരിയാര്‍ വിപ്ലവ വീര്യം
സ്പില്‍ വേയിലെ നീരോഴുക്കിനോപ്പം ഒലിച്ചു പോകുന്നു.
വിപ്ലവത്തിന് ഗര്‍ഭം പേറി വീര്‍ത്ത വയറുമായി ഡാം ,പിറവിയുടെ
അനിവാര്യ വേദനയുടെ നാളുകളെണ്ണി പകച്ചു നില്കുന്നു.
ഒരു തകര്‍പന്‍ വിപ്ലവത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി
എത്തിയ മുല്ലപ്പൂകള്‍ നാണം കുണുങ്ങികളായി തിരിച്ചു
പറക്കുമ്പോള്‍ അവയുടെ ചുണ്ടുകളില്‍ നിന്നും .
ഒരുഅറബി ചൊല്ല് വഴുതി വീഴുന്നുണ്ടായിരുന്നു
" അര്‍ഹതയില്ലാത്തത് ആഗ്രഹിക്കരുത്" .
