ഫൈസല്‍ ബാവ
പരിസ്ഥിതി
എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ്
ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ്
ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ
ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി.
പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും
ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍
ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്.
ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം
കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന
ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും
നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും.
ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും
തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ
പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ
ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു
മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. പരിസ്ഥിതിയെ
പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു
പോയിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും
ഇന്ന് നേരമില്ല. തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം,
ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു.
ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ
ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍.
ചിന്തിച്ചു തുടങ്ങിരിക്കുന്നു.
- ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?
- കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?
- ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?
- ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍
മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി
വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍
സാധാരണക്കാരന്റെ ഭാവിയെന്ത്?
- വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?
- കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?
“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”
പുതിയ സാങ്കേതിക യുഗത്തില്‍ അതേ വഴിയിലൂടെ, പരിസ്ഥിതിയെ കുറിച്ചറിയാന്‍, പറയാന്‍, ഇനിയും നാം തയ്യാറായില്ലെങ്കില്‍?
പരിസ്ഥിതി
വാദം ജീവന് വേണ്ടിയുള്ള ഒരു രാഷ്ട്രീയമാണ്. ഭൂമി അതിന്റെ ഏറ്റവും ദുരിത
പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില
തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും
സംശയം വേണ്ട. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവേണ്ട