എന്റെ യാത്രക്ക് ഇരുള് അവസാനമാകുന്നില്ല.
നിന്റെ ഓര്‍മ്മകള്‍ തന്‍ ശീതക്കാറ്റില്‍ നനഞ്ഞു ഓര്‍മ്മകളുടെ ചിറകിലേറി അതിങ്ങനെ തുടരുന്നു ,അനസ്യൂതമായ ഒരു പ്രവാഹം പോലെ .
എനിക്കറിയാം ഇനിയും ഏറെ സഞ്ചരിക്കാന്‍ ഉണ്ട് നിന്നിലെക്കും , നിന്റെ മന
സ്സിലെക്കുമെന്നു . നിന്റെ ഓര്‍മ്മയാം ഒറ്റ നക്ഷത്രമേ രാവില്‍ നീ എന്റെ
വഴികാട്ടി ആയിടുമ്പോള്‍ എനിക്ക് വിശ്രമിക്കാന്‍ ആകാത്തതും അതിനാലാണ് .
അലസമായ പകല്‍ വിരിച്ചിട്ട വെയില്‍ പൂക്കളില്‍ ,നഗ്നമായ പാദങ്ങള്‍ അമര്‍ത്തി വച്ചു
ഹിമത്തിന്റെ താപം മനസ്സില്‍ ആവാഹിക്കുവാന്‍ നിന്റെ ചിരിക്ക് കഴിയുന്നത്
യാത്ര തുടരാന്‍ എന്നെ സഹായിക്കുന്നുണ്ട് .
ദാഹത്തിന്റെ മരൂപ്പച്ചകള്‍ എന്റെ മിഴികളില്‍ നീയാം സമുദ്രത്തിന്റെ ഓര്‍മ്മ
നിറയ്ക്കുമ്പോള്‍ വരളാത്ത നാവു നുണച്ചു ഞാന്‍ നിന്നെ പാനം ചെയ്യട്ടെ .
യാത്രകള്‍ അനിവാര്യത മാത്രമല്ല ഓര്‍മ്മകളുടെ പ്രദക്ഷിണ വഴികള്‍ കൂടിയാണല്ലോ .
--------------------ബി ജി എന്‍ വര്‍ക്കല ----------------------
എന്റെ യാത്രക്ക് ഇരുള് അവസാനമാകുന്നില്ല.
നിന്റെ ഓര്‍മ്മകള്‍ തന്‍ ശീതക്കാറ്റില്‍ നനഞ്ഞു ഓര്‍മ്മകളുടെ ചിറകിലേറി അതിങ്ങനെ തുടരുന്നു ,അനസ്യൂതമായ ഒരു പ്രവാഹം പോലെ .
എനിക്കറിയാം ഇനിയും ഏറെ സഞ്ചരിക്കാന്‍ ഉണ്ട് നിന്നിലെക്കും , നിന്റെ മന സ്സിലെക്കുമെന്നു . നിന്റെ ഓര്‍മ്മയാം ഒറ്റ നക്ഷത്രമേ രാവില്‍ നീ എന്റെ വഴികാട്ടി ആയിടുമ്പോള്‍ എനിക്ക് വിശ്രമിക്കാന്‍ ആകാത്തതും അതിനാലാണ് .
അലസമായ പകല്‍ വിരിച്ചിട്ട വെയില്‍ പൂക്കളില്‍ ,നഗ്നമായ പാദങ്ങള്‍ അമര്‍ത്തി വച്ചു
ഹിമത്തിന്റെ താപം മനസ്സില്‍ ആവാഹിക്കുവാന്‍ നിന്റെ ചിരിക്ക് കഴിയുന്നത്
യാത്ര തുടരാന്‍ എന്നെ സഹായിക്കുന്നുണ്ട് .
ദാഹത്തിന്റെ മരൂപ്പച്ചകള്‍ എന്റെ മിഴികളില്‍ നീയാം സമുദ്രത്തിന്റെ ഓര്‍മ്മ നിറയ്ക്കുമ്പോള്‍ വരളാത്ത നാവു നുണച്ചു ഞാന്‍ നിന്നെ പാനം ചെയ്യട്ടെ .
യാത്രകള്‍ അനിവാര്യത മാത്രമല്ല ഓര്‍മ്മകളുടെ പ്രദക്ഷിണ വഴികള്‍ കൂടിയാണല്ലോ .
--------------------ബി ജി എന്‍ വര്‍ക്കല ----------------------