അരുണ്‍ ഗംഗാധരൻ
അരുതാത്തതൊന്നും പറഞ്ഞിട്ടില്ല.
അരുതായ്മ
തീരുമാനിക്കുന്നതാരാണ് ?
കേള്‍ക്കേണ്ടാത്തതൊന്നും കേട്ടിട്ടില്ല.
കേള്‍വിയുടെ
ശരി തെറ്റുകളുടെ മാപിനികള്‍
ആരുടെ കൈയിലാണ്?
എന്നിട്ടും
കൊള്ളാന്‍ പാടില്ലാത്തിടത്ത്
വല്ലാതെ കൊണ്ടു.
നോവാന്‍ കെല്പില്ലാത്തിടത്ത്
ഒരുപാട് നൊന്തു.
മോഹങ്ങള്‍ക്ക് കടിഞ്ഞാണിഷ്ടമില്ലാത്തവര്‍ക്ക്
ഹൃദയമൊരു ഭാരമാണ്.
അനര്‍ത്ഥങ്ങളനവധി പഠിച്ച
തലച്ചോറിലോ
സന്മാര്‍ഗ്ഗികള്‍ കൂട്ടമായി വാഴുന്ന
പുറംലോകത്തോ
നഷ്ടസ്വാതന്ത്ര്യത്തിന്റെ ചീളുകള്‍
തേടിയലയുന്നതിലെ മൂഢത്വം
അനുഭവിക്കുകയാണ് ഞാനിപ്പോള്‍.
അരുതാത്തതൊന്നും പറഞ്ഞിട്ടില്ല.
അരുതായ്മ
തീരുമാനിക്കുന്നതാരാണ് ?
കേള്‍ക്കേണ്ടാത്തതൊന്നും കേട്ടിട്ടില്ല.
കേള്‍വിയുടെ
ശരി തെറ്റുകളുടെ മാപിനികള്‍
ആരുടെ കൈയിലാണ്?
എന്നിട്ടും
കൊള്ളാന്‍ പാടില്ലാത്തിടത്ത്
വല്ലാതെ കൊണ്ടു.
നോവാന്‍ കെല്പില്ലാത്തിടത്ത്
ഒരുപാട് നൊന്തു.
മോഹങ്ങള്‍ക്ക് കടിഞ്ഞാണിഷ്ടമില്ലാത്തവര്‍ക്ക്
ഹൃദയമൊരു ഭാരമാണ്.
അനര്‍ത്ഥങ്ങളനവധി പഠിച്ച
തലച്ചോറിലോ
സന്മാര്‍ഗ്ഗികള്‍ കൂട്ടമായി വാഴുന്ന
പുറംലോകത്തോ
നഷ്ടസ്വാതന്ത്ര്യത്തിന്റെ ചീളുകള്‍
തേടിയലയുന്നതിലെ മൂഢത്വം
അനുഭവിക്കുകയാണ് ഞാനിപ്പോള്‍.
അരുതായ്മ
തീരുമാനിക്കുന്നതാരാണ് ?
കേള്‍ക്കേണ്ടാത്തതൊന്നും കേട്ടിട്ടില്ല.
കേള്‍വിയുടെ
ശരി തെറ്റുകളുടെ മാപിനികള്‍
ആരുടെ കൈയിലാണ്?
എന്നിട്ടും
കൊള്ളാന്‍ പാടില്ലാത്തിടത്ത്
വല്ലാതെ കൊണ്ടു.
നോവാന്‍ കെല്പില്ലാത്തിടത്ത്
ഒരുപാട് നൊന്തു.
മോഹങ്ങള്‍ക്ക് കടിഞ്ഞാണിഷ്ടമില്ലാത്തവര്‍ക്ക്
ഹൃദയമൊരു ഭാരമാണ്.
അനര്‍ത്ഥങ്ങളനവധി പഠിച്ച
തലച്ചോറിലോ
സന്മാര്‍ഗ്ഗികള്‍ കൂട്ടമായി വാഴുന്ന
പുറംലോകത്തോ
നഷ്ടസ്വാതന്ത്ര്യത്തിന്റെ ചീളുകള്‍
തേടിയലയുന്നതിലെ മൂഢത്വം
അനുഭവിക്കുകയാണ് ഞാനിപ്പോള്‍.