ബി.ഷിഹാബ്
കല്ലാറില്‍ നിന്നുമെത്ര നാഴികക്കല്ലുകള്‍?
ഘോരവനം തുടങുന്നത് കല്ലാര്‍ കഴിഞാണ്.
ഇരുപത്തിയാറു ഹെയര്‍പിന്‍ വളവുകള്‍
നോക്കിയാല്‍ തലകറങുന്നയഗാധ ഗര്‍ത്തങള്‍!
ആരെയും ഭയപ്പെടുത്തുന്ന ആത്മഹത്യാമുനബുകള്‍!
ഏത് നിമിഷവും കൂറ്റന്‍ പാറകള്‍
മുന്നില്‍ പതിക്കാം.
യാത്രയ്ക്കു നിത്യവിരാമമായ് പാറയുരുണ്ട്
തലയില്‍ വീണ സംഭവങളുമുണ്ട്
ആത്മഹത്യ മുനബുകള്‍ക്കപ്പുറത്ത്
പതിനെട്ടക്ഷൌഹിണികള്‍ പരസ്പരം വെട്ടി മരിച്ച
കുരുക്ഷേത്ര ശൂന്യത നിവര്‍ന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍
കൂറ്റന്‍ കാട്ടാനകള്‍ നിഷ്കരുണം കുത്തിപ്പിളര്‍ന്നിട്ട
ഇടതൂര്‍ന്ന ഈറക്കടുകള്‍.
യാത്ര ദുഷ്കരവും ദുര്‍ഘടവുമാണെങ്കിലും
പൊന്‍മുടിയുടെ വശ്യസൌന്ദര്യവും, ഡിയര്‍ പാര്‍ക്കും
കുളിരുകോരുന്ന കാലാവസ്ഥയും
തുള്ളിച്ചാടി കുണുങിയോടുന്ന പൊന്‍മുടിപ്പുഴയും
കുഞനുജത്തി പൂന്തേനരുവിയും
സദാമാടി വിളിച്ചുകൊണ്ടിരിക്കും.
ചീവീടിന്‍ ഗാനപ്രപന്‍ചംകൊണ്ട് മുഖരിതമായ
ഗോള്‍ഡന്‍ വാലികള്‍
കണ്ണീരിന്റെ നൈര്‍മല്യവുമായൊഴുകിയെത്തുന്ന
ദാഹമകറ്റുന്ന ജലധാരകള്‍.
വെളുപ്പനും, കറുപ്പനും കാപ്പിരിയും
സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്
തമിഴനും, തെലുങ്കനും, കാശ്മീരിയും
സൂര്യനും, ചന്ദ്രനും
രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ
ജീവിതയാത്രപോലെ പൊന്‍മുടിയാത്ര