സലില മുല്ലൻ
പ്രണയത്തില്‍ നഷ്ടങ്ങളും ലാഭങ്ങളും ഇല്ലെന്ന അനൂപിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നു എന്ന് നീ . പ്രണയത്തെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നത് അന്ധന്‍ ആനയെക്കണ്ടതുപോലെയാണെന്നും . ഓരോരുത്തരും അവരവരുടെ അനുഭവത്തിനനുസരിച്ച് അതാണ് പ്രണയമെന്നു നിര്‍വ്വചിക്കുന്നു. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും നിലാവും പൂക്കളും കിളികളും ഋതുഭേദങ്ങളും ഉള്ളിടത്തോളം പ്രണയികളുടെ മനസ്സും അസ്വസ്ഥമായിക്കൊണ്ടേ ഇരിക്കും . വിരഹത്തിലാണ് പ്രണയം അതിന്റെ പൂര്‍ണ്ണഭാവത്തില്‍ അനുഭവിക്കാനാവുക ...നീ പറഞ്ഞു കൊണ്ടേ ഇരുന്നു .
ഒടുവില്‍ പതിവുപോലെ റൂമിയിലെത്തുകയും...
" യഥാര്‍ഥ അനുരാഗി ഏതെല്ലാം വഴികളിലൂടെ ചുറ്റിത്തിരിഞ്ഞാലും ഒടുവില്‍ അവന്റെ അനശ്വരയായ പ്രണയഭാജനത്തിനടുത്തെത്തുക തന്നെ ചെയ്യും ..."
നീ ഇന്നലെ ഫോണില്‍ അയച്ച സന്ദേശം ഞാന്‍ മാച്ചുകളയാതെ സൂക്ഷിച്ചുവച്ചിരിക്കുന്നു