Followers

Monday, July 2, 2012

ജീവിതം സാക്ഷി


                                                                                                                  
കെ.എം.രാധ
                                                                                                                                                                                                                                   ''എങ്ങോട്ടാ''? ..................                                                                                                                                                            ഉടുത്തൊരുങ്ങി,,അവസാനവട്ട മുഖം മിനുക്കലിനു ശേഷം,തിടുക്കത്തില്‍ ഇരിപ്പ് മുറിയിലെത്തിയ   ചാരുലതയോട്,വിഷ്ണു ചോദിച്ചു
ഓ,ഇത്ര നേരം ഒരക്ഷരം മിണ്ടാതെ.ഇപ്പോള്‍,.ഈ നേരമില്ലാനേരത്ത് ചോദ്യങ്ങള്‍.!  ഇന്ന് ..ഒരു കാര്യവും സാധിക്കില്ല........................ ഈ മനുഷ്യന്‍ തിന്നു മുടിക്കാന്‍ മാത്രം ജീവിതത്തിലേക്ക്‌ കടന്നു കയറിയിട്ട് കൃത്യം മാസം ഒന്‍പത് .ഇതിലും ഭേദം, അഞ്ചു വര്ഷം ഒപ്പം കഴിഞ്ഞു ഒരു നാള്‍ പെട്ടന്ന് കാണാമറയത്തൊളിച്ച രമേശന്‍ തന്നെ. ചാരുലത,സാരി നേരേയാക്കി തിരിഞ്ഞു നിന്നു.    
''ദേ.....നൂറു കൂട്ടം കാര്യമുണ്ട്.ഫ്രിഡ്ജില്‍ ചോറും കറിയും ഉള്ളത് ചൂടാക്കി വേണം കഴിക്കാന്‍!.നാട് മുഴുക്കെ ആളെ കൊല്ലും പനി..''
''എപ്പഴാ മടക്കം ?നിന്നെ അന്വേഷിച്ചു വരുന്നവരോട് എന്ത് പറയും?എട്ടു ദിവസമായി കുടിവെള്ളം കിട്ടാത്ത വടക്കേടത്ത്  കോളനിക്കാരെ എങ്ങനെ ആശ്വസിപ്പിക്കും??പാവങ്ങള്‍.എത്ര ദിവസമായി നിന്റെ പിറകെ നടക്കുന്നു?വോട്ട് വാങ്ങാന്‍ എന്ത് മിടുക്ക് !ഈയിടെയായി നിന്റെ ഉത്സാഹം മറ്റു ചിലതിലാ...."
'വിഷ്ണു,അവര്‍ വരുമ്പോള്‍ എല്ലാം ശരിയായിട്ടുന്ടെന്നു പറയു .വെള്ളം രണ്ടു ദിവസത്തിനകം ഒകെ''
'''കള്ളം ''
''അതെ രക്ഷയുള്ളൂ.മറ്റു നിവര്‍ത്തിയില്ല.ഊണ് കഴിഞ്ഞു വേഗം വീട് പൂട്ടി  ഇറങ്ങിക്കോ .ഞാന്‍ വരുമ്പോള്‍ മൊബൈലില്‍ വിളിക്കാം.എന്നിട്ട്,ഇങ്ങോട്ടെത്തിയാല്‍  മതി. സന്ധ്യക്ക് മടങ്ങി വന്നാല്‍ നാട്ടുജന്തു  ശല്യം കുറയും''.
'നിനക്കാരെയും പേടിയില്ല.'
'''ഫയലുകള്‍ ഇളകാത്തത് എന്റെ കുറ്റമാണോ ?സമയം വൈകി .മേശയില്‍ നിന്നു ആവശ്യത്തിന് പണമെടുക്കു.ഉപദേശം  വേണ്ട."
'ഇക്കണക്കിനു പോയാല്‍ നിന്നെ നാട്ടുകാര്‍ വളയും''അയാള്‍,ഗൌരവത്തില്‍ അവളെ നോക്കി..
'പിന്നെ, ഏമാന്‍മാരെ പേടിച്ചു പൊതു കാര്യങ്ങള്‍ക്ക് പോകാതിരിക്കണോ?  എന്നെ പാര്‍ട്ടി രക്ഷിക്കും.കിട്ടുന്നതിന്റെ പകുതി അങ്ങോട്ട്‌  കൊടുക്കുന്നുണ്ട്. ''  വാക്കുകളുടെ മൂര്‍ച്ചയില്‍ അഹങ്കാരം ഒളിഞ്ഞിരുന്നു .                
'' നീ അവസരവാദി... കഴിഞ്ഞ തവണ  ജയിപ്പിച്ച പാര്‍ട്ടി ഇത്തവണ തോല്‍ക്കുമെന്നു കരുതി നീ കൂറ് മാറി..അന്ന് നിനക്ക് കിട്ടുന്നതിനു ഒരു കണക്കും കൊടുക്കണ്ട.അത് ഈ പുതുപുത്തന്‍ മണിമാളിക, തെളിവ്. വെറുതയല്ല ,രമേശന്‍ കെട്ടും പൂട്ടി പോയത്.""
അതെന്റെ കഴിവ്‌. .നിങ്ങളെ ഇങ്ങോട്ട് തള്ളി കയറ്റികൊണ്ടുവന്ന  കുടുംബശ്രീക്കാരോട് നാല് വര്‍ത്തമാനം പറയുന്നുണ്ട്.-എങ്ങനെ ഈ ശല്യം ഒഴിവാക്കാന്‍ കഴിയുമെന്ന്."
വിഷ്ണുവിന് കലി വന്നു. 
, രാവിലെ നീയെന്നെ പട്ടിണിക്കിട്ടു.വെറും ഒരു ചായയല്ലേ തന്നത്?നീ ഒരു മനുഷ്യസ്ത്രീയോ?''
ഇയാള്‍,ഇന്നത്തെ എന്റെ എല്ലാ പരിപാടിയും വന്‍കുളമാക്കും..... രക്ഷപ്പെടുക.
ചാരുലത,സൌമ്യോദാരശാന്ത ഭാവത്തില്‍...........
വിഷ്ണുവേട്ടാ,സമയം,പത്ത് കഴിഞ്ഞു.ആട്ട,മൈദ,പുട്ട് പൊടി ഇവിടിരിപ്പുണ്ടെന്ന്, അറിയാമല്ലോ.ചപ്പാത്തി,പൂരി,അര കുറ്റി പുട്ട് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിക്കു.ഇന്നലെ രാത്രി കുറെ കണക്ക്‌ ശരിയാക്കി.അതാ സ്വല്പം വൈകി ഉണര്‍ന്നത്.ഞാന്‍ വന്ന് അടുത്തുകിടന്നത് വിഷ്ണുവേട്ടന്‍ അറിഞ്ഞില്ല.സുഖനിദ്ര''. 
അറിഞ്ഞിട്ടെന്തു കാര്യം?കിടയ്ക്കയില്‍ ഈ നിര്‍ഗുണപരബ്രമം ഒരു ബാധ്യത..ന്നാലും ,ഇങ്ങനെയും ഭൂമിയില്‍ പെണ്ണുങ്ങളുണ്ടോ? 
ഒരു നേരം വയര്‍ നിറച്ചു ആഹാരം കിട്ടാന്‍ മാര്‍ഗമുണ്ടായിരുന്നെങ്കില്‍ എന്നേ ഈ പങ്കു കച്ചവടം അവസാനിപ്പിക്കുമായിരുന്നു.
''ശരി,നീ പൊയ്ക്കോ...മടക്കം ....അധികം ഇരുട്ടാവണ്ട.''
ഗേറ്റ് പകുതി തുറന്ന്,പെട്ടന്ന് അവള്‍ തിരികെ വിഷ്ണുവിന്റെ അടുത്തേക്ക്.....(''പെട്ടെന്നവള്‍''- പാരായണ സുഖം കിട്ടുമെങ്കില്‍  മടിക്കണ്ട,അങ്ങനെ വായിക്കു.അനുവാചകരാണ്,എഴുത്തുകാരുടെ കണ്‍കണ്ട ദൈവങ്ങള്‍.കഥ, സുമനസ്സുകളിലേക്ക്,പകരാന്‍ പെടുന്ന പെടാപാട് !).
''പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ ''
അയാള്‍ ,നിശബ്ദനായി.
ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനതിരക്കില്‍ എം.ഡി മുട്ടിയുരുമ്മി ,ഒട്ടിച്ചേര്‍ന്നു വലത്ഷൂസിനറ്റം വളരെ മൃദുലമായി ഇടതുകാലില്‍ തൊട്ടു. ...നാട, മുറിക്കുന്നതിനീടക്ക് അവള്‍ ആ കുട്ടികുറമ്പനെ  രൂക്ഷമായി നോക്കി. അയാള്‍,പിന്‍വാങ്ങി.ചില നാണമില്ലാ വിരുതന്മാര്‍ -ഇതുപോലുള്ള അവസരങ്ങളില്‍......... വേണ്ട....!
ഇരു പാര്‍ട്ടിയിലും ചില അസുരജന്മങ്ങളുണ്ട്.വര്‍ത്തമാനം -അതും ഗൌരവ ജനസേവനം ചര്‍ച്ചക്കെടുക്കുമ്പോള്‍-,അല്‍പ്പം കഴിഞ്ഞ് ഒപ്പമുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കി ഒറ്റപെടുത്തി, വര്‍ത്തമാനത്തിനിടക്ക്.......ഒട്ടും നിനച്ചിരിക്കാ..വേളയില്‍ ഒരു ആലിംഗനം...ചുടു ചുംബനം!....മുറുക്കി ചുവന്ന,ചുണ്ടുകളില്‍ സിഗരറ്റ് മണം..... കുതറി,ഓടി ശ്വാസമിടിപ്പില്‍ പുകയും അമര്‍ഷം,...!വേഗം വീട്ടിലെത്തി പൈപ്പിന്‍ ചുവട്ടില്‍ വായ അസ്സലായി പലവട്ടം കഴുകി ,മുഖത്തു തണുത്ത വെള്ളം ധാരയായി ഒഴിച്ചു.എന്തൊരു ആശ്വാസം.!
രമേശന്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ -''ഏതോ ജനപ്രതിനിധിയുമായി അവിഹിത ബന്ധം!''!കഷ്ടം!കുടുംബബന്ധം കലക്കി,വേര്‍പിരിച്ചു ആരുടെയൊക്കെയോ കാര്യസാധ്യത്തിനെന്നു എത്ര വട്ടം  ആണയിട്ടു!വിശ്വസിച്ചില്ല.. !                                                                                                      പരിപാടിക്ക് ശേഷം സമൃദ്ധ ഭക്ഷണം!തീന്‍മേശപ്പുറത്ത് നിരന്ന പേരറിയാത്ത വിഭവങ്ങള്‍ കണ്ടു കൊതി !പ്രഷര്‍,ഷുഗര്‍ ഇല്ല.ആദ്യം,ഓരോന്നെടുത്ത് രുചിച്ചു.പിന്നെ,.മധുര-പുളി-ചവര്‍പ്പ്‌ -എരിവും,ഉപ്പും ഇല്ലാത്തവയില്‍ നിന്ന് ഇഷ്ടഭോജ്യങ്ങളെടുത്ത് വയറു നിറയ്ക്കാവുന്നതില്‍ അധികം കഴിച്ചു.അതിഥികളും,കാഴ്ചക്കാരും പിരിഞ്ഞു.......
വാഹനത്തില്‍ ഓഫീസിലെത്തിക്കാമെന്നു ഏറ്റിരുന്നു..അന്വേഷിച്ചു.
''പത്ത് നിമിഷത്തിനകം വണ്ടി എത്തും.മാഡത്തെ എം.ഡി.വിളിക്കുന്നു.......'' ചുരിദാറിട്ട പെണ്‍കുട്ടി അവളെ ക്ഷണിച്ചു.
ചെന്നിട്ട് നൂറു കൂട്ടം കാര്യങ്ങള്‍. രേഷന്‍ കാര്‍ഡില്‍ തെറ്റ് വന്നത് തിരുത്താന്‍ എവിടെ പോകണം ?ആരെ കാണണം?അച്ഛന്റെ വയസ്സ് മകന്,!അമ്മയുടെ പേര് മകള്‍ക്ക്-!നിര്‍ദേശങ്ങള്‍ക്ക്,സഹായത്തിനു വരുന്നവര്‍ ഏറെ!.ഡിഗ്രി പഠിച്ച്  നടാടെ ജോലിക്ക് വരുന്നവര്‍ കുറഞ്ഞൊന്നു ശ്രദ്ധിച്ചില്ലെങ്കില്‍ വന്നു കൂടുന്ന പിഴവുകള്‍!                                                                                                                    .കുഞ്ഞിത്താത്തക്ക് വിദേശത്ത് (വിദേശത്ത് ,കുഞ്ഞിത്താത്ത-ഇതാണ് ശരി )ആയപ്പണി.സ്വര്‍ണവും,പണവും കടത്തുന്ന '''വാഹക'' എന്ന ഇരട്ടപേരുണ്ട്.അവര്‍ക്ക്‌ അവധി കഴിഞ്ഞ് രണ്ടു ദിനത്തിന്കം മടങ്ങി പോകണം. നാല് മക്കള്‍ ഉള്ളതില്‍ കാര്‍ഡില്‍, രണ്ടു കുട്ടികളുടെ പേര്                                                                                                                                                                                     മാത്രം.                                                                                                                                                                                 ഫോണ്‍ വിളിച്ചു.മുഖദാവില്‍ ചെന്ന് കണ്ടു.കുഞ്ഞിത്താത്തയ്ക്കു വേണ്ടി വാദിച്ചു.രണ്ടാഴ്ച കഴിഞ്ഞ് വന്നു നോക്കാന്‍!.അഹങ്കാരി ചെറുപ്പക്കാരി പെണ്ണിന്റെ മുഖത്ത് അടിക്കാന്‍ കൈ തരിച്ചു.അവിടെ നിന്നിറങ്ങി  വിഷമം തീര്‍ക്കാന്‍ എതിര്‍ വശത്തെ ഇരമ്പും കടലിന് മുന്‍പിലെ മരച്ചുവട്ടില്‍,മാര്‍ബിള്‍ മിനുസത്തില്‍ ഇരുന്നു.സമുദ്രം പതുക്കെ പതുക്കെ ശാന്തയാവുന്നു കടല്‍കാറ്റിന്റെ  മൌന ഗീതത്തില്‍.സ്വന്തം .മനസ്സും.....     
  ചാരുലത എഴുനേറ്റു പെണ്‍കുട്ടി ചൂണ്ടികാണിച്ച മുറിയിലേക്ക്. .......                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                   
                                                          ''വരൂ ''
ഇളംഇരുട്ടില്‍ ശീതം നിറഞ്ഞു തൂവും മുറിയില്‍ ഒരിറ്റു വെളളി വെളിച്ചത്തില്‍ യുവ കോമളന്‍ !കറുപ്പ് കൂളിംഗ് ഗ്ലാസ്‌..ശൃംഗാര.ചിരി!കഷ്ടിച്ചു ..ഇരുപത്തഞ്ചു വയസ്സ്!.മുട്ടയില്‍നിന്ന് വിരിയുമ്പോഴെക്കും സ്വര്‍ണകപ്പില്‍ വീഞ്ഞ് !ഭാഗ്യവാന്‍ !.                                             
                                                       ''കണ്ടാല്‍ പ്രായം ഇരുപത്തിരണ്ടു ''  അവന്‍ അവളുടെ മുഖമാകെ നോട്ടം തടവി .                                                                              
                                                    ''കഴിഞ്ഞാഴ്ച മുപ്പത്തഞ്ച് തികഞ്ഞു'' അവള്‍  ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു. ഇതുപോലെയുള്ള  എത്ര കടുംമധുരതേന്‍കുഴമ്പന്‍മാരെ  കൈകാര്യപ്പെടുത്തിയിട്ടുണ്ട്!                                                                                     
                                                          ''റിയലി 'അവന്‍ ,സെറ്റിയില്‍ ചാരിയിരുന്നു.-അദ്ഭുതഭാവം കലര്‍ന്ന് !                                                                                                                     '''യു ലുക്ക്‌ സൊ സ്മാര്‍ട്ട് !ഒരു ചെറിയ ഗിഫ്റ്റ്‌.എന്തും വിവാദമാകുന്ന കാലം.അതുകൊണ്ടാണ് ആ സമയത്ത്  തരാതിരുന്നത്.''                                              
                                           ''താങ്ക്സ്..എന്താണ്?"'                                                                                                          
അവള്‍ ,നേരിയ ചുവന്ന വര്‍ണകടലാസ് നിവര്‍ത്തി.വെളുത്ത കല്ലില്‍ തിളങ്ങും സ്വര്‍ണ മോതിരം !                                                         ചാരുലത ചിരിച്ചു. ,വളരെ അര്‍ത്ഥമുള്ള ചിരി.ആ ചുള്ളന് ഒരിക്കലും ഊഹിച്ചെടുക്കാന്‍ കഴിയാത്തത്. .....                                                                                                                                                          
                                                   '' ങ്ഹാ..ചിരി കാണാനെന്ത് ഭംഗി! . ചെറുപ്പക്കാരന്‍.                                                                                                          .....                                                                                              
               '' പുതിയ ഫാഷന്‍. നിങ്ങള്‍ക്ക്‌ നന്നായി ചേരും.ഫ്രണ്ടസ്,പരിചയക്കാര്‍  .....എല്ലാവരോടും ഇവിടം വിസിറ്റ് .........''
യുവാവിന്റെ    വാചകം ചാരുലത പൂര്‍ത്തിയാക്കി .                                                                                                                                                                
 '' അതൊന്നും പ്രശ്നമല്ല.. ഒരു വാക്ക് പറയുന്നതില്‍ എന്ത് ബുദ്ധിമുട്ട്.ഞങ്ങള്‍ കാരണം താങ്കള്‍ക്ക് ബിസിനസ്  കിട്ടുമെങ്കില്‍  സന്തോഷം.''               
                                 ''വിപിന്‍ എന്ന് വിളിക്കു...ദേ......വിസിറ്റിംഗ് കാര്‍ഡ്‌ ... '' .                                                                  .അവള്‍, മോതിര ഡപ്പി ബാഗില്‍ വെച്ചു എഴുനേറ്റു.                                                                                                                                        വിപിന്‍  മിനുത്ത ഇരിപ്പിടത്തില്‍ ചാരി കിടന്ന്, റിമോട്ട് അമര്‍ത്തിയപ്പോള്‍  ചാരുലതക്കു,മുന്‍പില്‍ വാതില്‍ തുറന്നു.അവള്‍, കാത്തുകിടക്കും ടാറ്റാ സുമോവില്‍ കയറി. ...... 
.             രമേശനെ ഇഷ്ടമായിരുന്നു.ഒരു കുഞ്ഞു ഏതു വിവാഹിതയും സ്വപ്നം കാണുന്നത്.കുറച്ചുകാലം മരുന്ന് കഴിച്ചാല്‍ തീരാവുന്ന പ്രശ്നം.പേടിക്കാന്‍ ഒന്നുമില്ല.ഭാസ്കരന്‍ ഡോക്ടറുടെ ഒരു മാസത്തെ  ചികില്‍സ.! 
                                ''മടുത്തു.ഗുളികയും,ടോണിക്കും.സേവിച്ചു ഭക്ഷണത്തിന് രുചി  പോലും ഇല്ലാതായി .''രമേശന് എന്നും പരാതികള്‍.എല്ലാം ശരിയാകുമെന്ന് കരുതി.പക്ഷേ .ഏതോ....ഒരു പകല്‍     ഒരു വാക്ക് പോലും എഴുതി വെക്കാതെ .....ഒരക്ഷരം മിണ്ടാതെ ...പുഷ്പയുടെ അമ്മയെ ആശുപത്രിയില്‍ നിന്ന് കണ്ട വീട്ടിലെത്തിയപ്പോള്‍ ......അന്തരീക്ഷം മൂകം...... നിശ്ചലം..     
പലരുടെ നിര്‍ബന്ധം -ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകും.ഒരു തുണ വേണം. .വിഷ്ണു നല്ലവന്‍. അച്ഛന്‍,അമ്മ-മരിച്ചു ബന്ധുബലമില്ല.....സ്വതന്ത്രന്‍...പണ്ടത്തെ പത്താം തരം പാസായവന്‍.(ഇന്നത്തെ ബിരുദധാരി) .                                                                                                                                       ..!നാട് വിട്ടവന്‍, ഇത്രകാലമായിട്ടും തിരിച്ചു വന്നില്ലല്ലോ ?വിവാഹമോചനകടലാസ് കിട്ടിയ ഉടന്‍ രജിസ്ട്രാഫീസിലെ കൈയൊപ്പിന്റെ ഉറപ്പില്‍   വിഷ്ണുവിന്റെ വരവ്..................................................................................................................................................  ...കുറച്ച് കാലത്തെ വാസത്തിനിടക്ക് ഈ മനുഷ്യന് ചാരുലതയെപറ്റി എന്തറിയാം?അഴിമതിക്ക്‌ കൂട്ട് നില്‍ക്കാന്‍ നിര്‍ബന്ധിച്ചത് -അതും-റോഡ്‌ നിര്‍മാണതിരിമറി(പ്രത്യക്ഷത്തില്‍ ,കണ്ടെത്താനാവുന്ന ഏതു അനീതിക്കും എന്നും ചാരുലത എതിര്).വ്യക്തിത്വം,-നീതിബോധം തമ്മില്‍ ഇഴപിരിയാചരടില്‍ ,പാര്‍ട്ടി നേതൃത്വം പിടിമുറുക്കിയപ്പോള്‍.......സംശയിച്ചില്ല.രാജികത്ത് കൊടുത്തു..   
                    രമേശന്‍ ,കുഞ്ഞുങ്ങള്‍,-സമാധാന ജിവിതം ...മുന്നൊരുക്കത്തിന്റെ ഭാഗമായി ബാങ്ക് വായ്പയില്‍ ''മണിമാളിക ''പണിതു;തിരിച്ചടവിന്റെ  പെടാപാട് ഇന്നും ഒപ്പം .....തീരാതലവേദനയായി..ഈ നിമിഷം വരെ ,വിഷ്ണുവിനെ അറിയിക്കാത്ത ഒരേ ഒരു കാര്യം.അതാണ്‌.വിഷ്ണുവിന് ,.ജോലിയില്ല,അതിനിടക്ക് ....എന്തിനു വെറുതെ....?
വാഹനചില്ലിനപ്പുറം,ഒഴുകും കെട്ടിടങ്ങള്‍,വേനല്‍ പ്രകൃതി ...വിഷ്ണു പുണരുമ്പോള്‍ രമേശനാണ് മുന്‍പില്‍.!മരവിപ്പ് .!വല്ലായ്മ!   
മാനസികമായ അടുപ്പകുറവാകാം ,.സുരതത്തില്‍ വരുന്ന ജടിലത !...                                                                    
വൈകുന്നേരം അഞ്ചര കഴിഞ്ഞിട്ടും ആവശ്യക്കാരുടെ അനേകം പരിദേവനങ്ങള്‍.വിവരാവകാശകാര്യാലയത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  വിഷ്ണുവിനെ ഓര്‍മ വന്നു.അവള്‍ മൊബലില്‍ കുറെ പ്രാവശ്യം വിളിച്ചു._'പരിധിക്ക് പുറത്താണ് ''                
സാധാരണ ഏതു പരിപാടിക്ക്‌ പോയാലും ഉപഹാരം സ്വീകരിക്കാറില .നാളെ,മോതിരം വിറ്റ് കിട്ടുന്ന തുക പുഷ്പയുടെ  അമ്മക്ക് ഓപ്പരേഷനു ആശുപത്രിയില്‍ കൊണ്ട് ചെന്ന് കൊടുക്കണം.വര്‍ഷങ്ങള്‍ക്ക മുന്‍പ്‌ അന്യനാട്ടില്‍കുടിയേറിയ തനിക്ക് കൂടപിറപ്പിന്റെ  സ്ഥാനത്ത് സഹായിയായി എന്നും അവള്‍ മാത്രം.....
ചാരുലത ഗേറ്റ് കടന്നു വരുമ്പോള്‍ വിഷ്ണു മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.സന്ധ്യാനേര തുടുപ്പില്‍ മാനം ചുവക്കുന്നു. ......   
ആഞ്ഞു വന്ന വിഷമത്തോടെ ചാരുലത വിഷ്ണുവിനെ കെട്ടിപ്പിടിച്ചു..... 
                   ''നിങ്ങള്‍ക്ക്‌ എന്നെ നന്നായിട്ട് പ്രേമിച്ചുകൂടേ....മനുഷ്യാ.....''           
അവളുടെ തേങ്ങലില്‍, അയാളുടെ ഉള്ളില്‍ ഒരു ചെറു മിന്നല്‍പിണര്‍. ....വിഷ്ണു  അല്പം മുന്‍പ്‌ തയാറാക്കിയ തിരകഥയുടെ താളുകള്‍  വലിച്ചു കീറി.---നാളെ രാവിലെ,പുറപ്പെടാന്‍ ഒരുങ്ങിയ ഒരിക്കലും മടങ്ങാത്ത  യാത്രയുടെ ......