യാമിനി ജേക്കബ്
ഒര്ര്‍മയാകാതെ,
ഓര്‍മ്മപ്പെടുത്തല്‍ ആകാതെ,
എന്നോ ഒരിക്കല്‍-
ഒരിടക്കാലത്ത്
തരിശുഭൂമിയില്‍
പെയ്യ്തു മറഞ്ഞൊരു
സാധാരണക്കാരിയായി മഴ.
മണ്ണിന്റെ നെഞ്ചിലെക്കെ ഇറങ്ങാതെ,
ഒരു തുള്ളി നനവ് കൂടി
ബാക്കി വയ്ക്കാതെ,
വെറും പുറമെക്കാരി മാത്രമായി മഴ.
എന്നിട്ടും മഴയ്ക്ക് പെയ്യ്തു ഇറങ്ങാന്‍,
അനിവാര്യമാകുന്ന മണ്ണ്.
മണ്ണിന്റെ ഇളം ചൂടുള്ള നെഞ്ചിലെക്കെ
ആര്‍ത്തലച്ചു വീഴുന്ന,
വീണു കരയുന്ന മഴ.
മഴയുറങ്ങുന്ന വേനലിലും,
മഴയുറയുന്ന മഞ്ഞിലും
പെയ്യ്തലയ്ക്കുന്ന മഴയിലും
നിര്‍വികാരനായി തരിശുനിലം-
ഒരു പാട് മഴ കണ്ട അനുഭവ സമ്പത്തോടെ,
ഓരോ മഴയും
പലതില്‍ ഒന്ന് മാത്രമെന്ന
നിസന്ഗതയോടെ.
തരിശു നിലങ്ങളിലെ മഴയുടെ
പതനത്തിലെ വേദന,
പെയ്യ്ത് അലിഞ്ഞ്
ഇല്ലതാകുന്നതിലെ ശൂന്യത...
മഴ....
ആത്യന്തികമായി
പെയ്യ്തെ ഒഴിയലാകുന്നു,
നഷ്ടപ്പെടലാകുന്നു.