വിളിച്ചോ വിളിച്ചോ എന്ന് വഴക്കുണ്ടാക്കുമ്പോഴും പറയൂ പറയൂ എന്ന് പറയാതെ പറയും. മിണ്ടാതെ മിണ്ടാതെ പോകുംബോഴൊക്കെയും അറിയാതെ അറിയാതെ തിരികെയെത്തിക്കും. ചെമ്പരത്തിച്ചോപ്പാണ് ചെത്തിപ്പൂച്ചേലാണെന്നൊക്കെ പുന്നാരം. കണ്ണൊന്ന് തെറ്റിയാലോ വാക്കൊന്നു മാറിയാലോ കാണാമരക്കൊമ്പിൽ കുയിലിന്റെ കുഴലൂത്ത്.