brinda
യാത്രകളെ
എനിക്കിഷ്ടം .
ഞാനെപ്പോഴും
യാത്ര പോകുന്നു
അകത്തു നിന്ന് അകത്തേക്ക്
പിന്നെയും
അകത്ത് നിന്ന് അകത്തേക്ക്
പൂട്ടപ്പെട്ട
വാതിലില്‍ തട്ടി
തിരികെ തെറിക്കുവോളം
ഭര്‍ത്താവ്
കൂട്ടുകാരെ
യാത്രകളില്‍ കൂട്ടുന്നു
അരുവികളില്‍ കുളിച്ചു മറിയുന്നു
തണല്‍മര ച്ചോടെ നുരച്ചു പതയുന്നു
കുട്ടികള്‍
കാര്‍ റെയ്സിലും
റോഡ് റാഷിലും
കീ ബോര്‍ഡില്‍ കുഞ്ഞന്‍ വിരലുകള്‍
വഴി വക്കില്‍
പൂത്തു നില്‍ക്കുന്ന പച്ച ചീര
കൊഴിഞ്ഞ ചാമ്പയ്ക
പച്ചെ രുംബിന്‍ പ്ലാവ് ........
ഒറ്റ വഴി
ഒറ്റ കാഴ്ച
പിന്നില്‍
മൌനം ഉറങ്ങി ഉണരുന്ന
കെട്ടിടം .
പ്രണയ വിത്ത്
നീ നട്ടത് എവിടെയെന്നു
ഒരൊറ്റ ക്കിളി ചോദ്യം
പ്രപഞ്ചത്തിന്റെ
അങ്ങേയറ്റത്തുള്ള
നക്ഷത്ര ക്കണ്ണില്‍ നിന്നും പൊടിച്ച
ഒരു നീര്‍ വിത്ത്
എന്നെ നോക്കിയ നേരം
ഒറ്റ ക്കാഴ്ച്ചകളുടെ അകം ഭേദിച്
വളര്‍ന്നു പന്തലിച്ച്
പൂമരമായ് ആകാശം തൊട്ടു.
ഞാന്‍ പിന്നെയും യാത്ര പോകുന്നു
പൂമരത്തിന്റെ
അകത്തുനിന്ന് അകത്തേക്ക് ..............................