Followers

Sunday, October 25, 2009


rajesh kumar r
ezhuth/dec.2009
ഓര്‍മ്മക്കിണര്‍

ഹാവെല്‍സിന്റെ പരസ്യത്തില്‍
കുട്ടി വളച്ചതിന്റെ ട്രൂ കോപ്പിപോലെ
ജീവിതത്തിന്റെ തിരിവും വളവും
സ്വംശീകരിച്ചൊരു ചുറ്റു കമ്പിക്കറ്റത്ത്
ഒരു പിടി കയറിന്റെ
സുരക്ഷ വലയത്തില്‍
ഗോപാലേട്ടന്റെ കടയിലെ
ദോശക്കല്ലിനു കാതുകിളിപ്പിച്ചൊരു
മണിയും അതോടൊട്ടി
മാനത്തുകണ്ണിയെ എന്‍ലാര്‍ജ്‌ ചെയ്ത
ഒരു കൊട്ടുവടിയും
കാലത്തൊമ്പതിനു ആരുവിളഞ്ഞൊരു
തെങ്ങില്‍ കഴുക്കോലില്‍ കൊടിയേറ്റം
പാതിമയക്കത്തിനിടയിലെ ധ്യാനവും
ഏഴു മുറിവുകളും കഴിഞ്ഞു
മണി നാലാകുമ്പോള്‍
പിയൂണൂ സാറിന്റെ വിരലിന്‍തുമ്പില്‍ തൂങ്ങി
എമ്മാഷിന്റെ മുറിയിലേക്ക് മാര്‍ച്ച് പാസ്റ്റ്‌
ഒമ്പതേ മുക്കാലിനുള്ള
മണിയടിയുടെ താളച്ചുവടില്‍
കല്ലു പാകിയ നിരത്തില്‍
പത്തുമണി പൂക്കള്‍ വിടര്‍ന്നു തുടങ്ങും
പല നിറത്തിലുള്ള പൂക്കള്‍
ഒറ്റക്കും കൂട്ടത്തിലും
വൈകിട്ട് നാലുമണി തളര്‍ച്ചയില്‍
വാടിയ നാലുമണിപൂക്കളുടെ ചാന്ജാട്ടം
ജൂണിന്റെ കണ്ണീരു നിറഞ്ഞ
ചെറു കുളങ്ങളില്‍ വേരുകളലാടുന്ന
താമരയും ആമ്പലുകളും
കറുത്ത കമ്പളത്തില്‍ മുഖമൊളിക്കും
പത്തുമണിക്ക് ഗോപലെട്ടെന്റെ
ചായയടുപ്പില്‍ വിരലാലിറ്റിച്ചോരു
ചെറുമഴ പെയ്തുതോരും
നാലുമണി പൂക്കള്‍ക്കൊപ്പം
കനല്‍പൂക്കളും കണ്ണെഴുതും
പൂവുകള്‍ വഴിനിറയാത്തോരി
ജൂണിന്റെ വിങ്ങലില്‍
കാണാപ്പാടകലെ മനക്കണ്ണില്‍
പാതി മുറിഞ്ഞൊരു ചെറു കമ്പി
ചെറുകാറ്റിന്റെ തലോടലിലും
കണ്‍നിറയുഞ്ഞൊരു
മേല്‍ക്കൂരക്കു കീഴെ
പുലര്‍ കാലങ്ങളില്‍
നേരം തെറ്റാതെ നിറചേര്‍ച്ചയുള്ള
പേരില്ലാ പൂക്കള്‍ തിങ്ങിവിങ്ങി
യന്ത്രക്കുതിരകളെ പൂട്ടിയ
രഥങ്ങളിലേറി വിവിധങ്ങളായ
മണിയൊച്ചകള്‍ കാത്ത്
പല ദിക്കിലേക്ക്
മണിയൊച്ചകള്‍ക്ക് സ്ടാച്യു
പറഞ്ഞു പോയവര്‍ക്കായി ‌
സമയകിണറുകളില്‍ കണ്ണും നട്ട്
നെഞ്ചിടിപ്പുകളും
വാതിളോളം എത്തിനോക്കും