Followers
Sunday, October 25, 2009
കണ്ണന്‍ തട്ടയില്‍-കണ്ണുകള്‍
kannan thattayil
കണ്ണുകള്‍
വേനല്‍;
ചുട്ടുപൊള്ളുന്ന കനത്ത ചൂട്.
ദഹിച്ചലയുന്ന പുഴമീനുകള്‍.
ഒരു ചെറുതുള്ളിപോലും
തളര്‍ന്നു വീണുടയരുത് .
ഇനിയൊരു കണ്ണുപോലും
ഇങ്ങനെ ചുവന്നോലിച്ച്.....
ചുറ്റും
കറുത്ത കരടികള്‍-
മണത്തു മണത്ത് . . .
ഫണങ്ങളുടെ
ശീല്‍ക്കാര സ്വരങ്ങളും
ഇന്നിനി
തിമിരം ബാധിച്ച
കണ്ണടയിലൂടെ
കാര്യമായിട്ടൊന്നും. . .
ചടുലമിഴികള്‍. . . !
കാഴ്ച്ചയുടെ കുന്തമുന
കണ്ണുകളുടെ ഗര്‍ഭപാത്രത്തിലേക്ക്
പരസ്യബീജങ്ങള്‍ കുത്തി നിറച്ചു.
തെരുവോരത്ത് വീണ്ടും കവച്ചുവെച്ച . . . .
ചുവരുകളിലോക്കെയും
ലേലങ്ങളുടെയും സൌജന്യങ്ങളുടെയും
ചില ജൈവചിത്രങ്ങള്‍ ?
പുരികങ്ങളെ കയ്യൊഴിഞ്ഞ കണ്ണുകള്‍
ഉമ്മവെച്ചുമ്മവെച്ച് . . .
കനത്ത വേനലിലും വറ്റാതെ
തുളുമ്പിനില്‍ക്കുന്ന
ചുവന്ന തടാകം . . . !
തീരത്ത് ;
ചായം ഒലിച്ചിറങ്ങിയ ചിത്രങ്ങളോടൊപ്പം,
ചുവരുകളുടെ അടിവസ്ത്രവും ആരോ. . . ?
ദാഹം തീരുവോളം