
ഗീതാ രാജൻ
പാഞ്ഞു വരും ചില കാലങ്ങള്‍
പന്തയകുതിരകളെ പോലെ
കൂട്ടികെട്ടുവനായ് മാത്രം !
പായുമ്പോള്‍ കൂടെ കൂട്ടും,
ആഴ്ന്നാഴ്ന്നു മനസിന്റെ
അടിതട്ടോളം ഇറങ്ങി ചെല്ലും
ആത്മാവിനെ തന്നെ
പറിച്ചെടുത്തു പോയ്- മറയും
കെട്ടുറപ്പില്ലാത്ത കാലങ്ങള്
വട്ടമിട്ടു പറന്നു വരും
ഉപേക്ഷിക്കപെടലിന്റെ
ശവം മണക്കും ഓര്‍മ്മകള്‍!!
കൊത്തിപ്പറിക്കും...
ഹൃദയത്തിന്റെ കണ്ണിനെ!!
ഇരുട്ട് നിറച്ചു വക്കും
കല്ലറയ്ക്കുള്ളിലെന്ന പ്പോലെ !!
ഓടിമറയുന്ന ഓര്‍മ്മകള്‍
അനാഥയാക്കുമെന്നെ
ശവപറമ്പ് പോലെ!!
അപ്പോഴുമെന്നില്‍ കനല് ചിമ്മു
വിശ്വാസത്തിന്റെ പട്ടടയൊന്നു!
കത്തിയെരിയുന്നുണ്ടതില്
ശരീരം നഷ്ടമായോരാത്മാവ്
കാലം തെറ്റി പിറന്ന ജന്മമായ് !!