brinda
ഞാന്‍ പുഴയിലേക്ക് നടക്കുകയാണ്
വിദൂരമായ കടല്‍ വെള്ളം
നിന്‍റെ ഉച്ച്വാസത്തിരകള്‍ ...
നിന്നെ പ്രണയിക്കുന്നതിനു തൊട്ടു മുന്‍പ്
ഞാന്‍ പക്ഷിയേ അല്ലായിരുന്നു
ഇപ്പോൾ എനിക്ക് ചിറകുകള്‍ ഉണ്ട്
നിന്‍റെ ഉമ്മകള്‍ കൊളുത്തിയിടാന്‍
നീണ്ടു നേര്‍ത്ത കൊക്കുകളും ഉണ്ട് .
നിന്‍റെ കണംകൈ നിറയെ രോമങ്ങള്‍
ഞാന്‍ ഇടയ്ക്കിടെ അവ വലിച്ചു പൊട്ടിക്കുന്നു
എന്നിട്ടും നിനക്ക് നോവുന്നില്ല .
ഞാന്‍ നിന്‍റെ നുണക്കുഴികളില്‍
കവിത എഴുതിയിട്ടുണ്ട് .
എന്‍റെ അധരത്തിലെ
സൂക്ഷ്മ തൂലികയാല്‍ .
പുഴയ്ക്ക് അത് കാണാനാകും .
പുഴയുടെ നീണ്ട വേരുകള്‍
കോട്ട കൊത്തളങ്ങള്‍ കടന്ന്
കരിങ്കല്ലിന്‍റെ ഹൃദയം തുരന്ന്
നിന്‍റെ അരികിലേക്ക് മാത്രം ....
ധ്യാനത്തിലെന്നോണം .............
ഞാന്‍ പുഴയിലേക്ക് നടക്കുകയാണ്
വിദൂരമായ കടല്‍ വെള്ളം
നിന്‍റെ ഉച്ച്വാസത്തിരകള്‍ ...
നിന്നെ പ്രണയിക്കുന്നതിനു തൊട്ടു മുന്‍പ്
ഞാന്‍ പക്ഷിയേ അല്ലായിരുന്നു
ഇപ്പോൾ എനിക്ക് ചിറകുകള്‍ ഉണ്ട്
നിന്‍റെ ഉമ്മകള്‍ കൊളുത്തിയിടാന്‍
നീണ്ടു നേര്‍ത്ത കൊക്കുകളും ഉണ്ട് .
നിന്‍റെ കണംകൈ നിറയെ രോമങ്ങള്‍
ഞാന്‍ ഇടയ്ക്കിടെ അവ വലിച്ചു പൊട്ടിക്കുന്നു
എന്നിട്ടും നിനക്ക് നോവുന്നില്ല .
ഞാന്‍ നിന്‍റെ നുണക്കുഴികളില്‍
കവിത എഴുതിയിട്ടുണ്ട് .
എന്‍റെ അധരത്തിലെ
സൂക്ഷ്മ തൂലികയാല്‍ .
പുഴയ്ക്ക് അത് കാണാനാകും .
പുഴയുടെ നീണ്ട വേരുകള്‍
കോട്ട കൊത്തളങ്ങള്‍ കടന്ന്
കരിങ്കല്ലിന്‍റെ ഹൃദയം തുരന്ന്
നിന്‍റെ അരികിലേക്ക് മാത്രം ....
ധ്യാനത്തിലെന്നോണം .............