Followers

Tuesday, March 4, 2014

ചെടികളെ കാണുമ്പോള്‍

പ്രേം കൃഷ്ണ

ചെടികളെ കാണുമ്പോള്‍ 
ഇലകളില്‍ കാമാമില്ലാത്ത 
ഞെരമ്പുകള്‍ കാണുന്നു ..
കാറ്റില്‍ തലയാടും ഇലച്ചാര്‍ത്തുകളില്‍ 
കാണാക്കാറ്റിന്റെ അപാരതകള്‍ അറിയുന്നു ..

ഉടല്‍ ,
നോക്കുന്നവര്‍ക്ക്  സ്വന്തമെന്നു തോന്നും 
പക്ഷെ പിടി തരാത്ത അതിന്റെ പച്ച എത്ര അകലെയാണ് ..


ചെടികളുടെ വേരുകള്‍ പുറം ലോകത്തെ കാണാത്തതല്ല,
പുറത്തുള്ളവര്‍ വേരുകളെ അറിയാതതാണ് ..

വാടിയ പൂക്കളില്‍ കാണാം 
നഷ്ടപെട്ടവരുടെ കണ്ണുകള്‍ ..

ജനിച്ചവരേയും മരിച്ചവരെയും ഒരുപോലെ സ്പര്‍ശിച്ച ചെടികളെ ...
ഇലകളിലെ ശ്വാസം അവരെ ജീവിപ്പിച്ചിടും..
വേരുകളിലെ ജീവന്‍ അവരുടെ മൃത്യുവിനെ സ്പര്‍ശിച്ചിട്ടും
പലരും  നിങ്ങള്‍ അറിയാതെ പോകുന്നത് 

കണ്ണുകളില്‍ ചെടികളും പൂക്കളും വിടരാത്തതു കൊണ്ടാണ് ...................